ലോകമെങ്ങുമുള്ള ക്രൈസ്‌തവർ ഇന്ന് പെസഹ വ്യാഴം ആചരിച്ചു :

ശിഷ്യന്മാരുമൊത്തുള്ള ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിച്ചു.

ശിഷ്യന്മാരുമൊത്തുള്ള ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിച്ചു. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടത്തി. ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ക്രൈസ്തവര്‍ ആഘോഷിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. നാളെ ദുഃഖ വെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സകല ജനതയുടേയും പാപം ചുമലിലേന്തി ക്രിസ്തു കുരിശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായാണ് ദുഃഖ വെള്ളി ആചരിക്കുന്നത്.

സ്വാതി കൃഷ്ണ .

Related Posts