ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു - റവന്യൂ മന്ത്രി കെ രാജന്‍.
തൃശ്ശൂർ :
ലഹരിയുടെ ഉപയോഗം മനുഷ്യരില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. ലോകത്തിന്റെ എല്ലാ മേഖലയിലും മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ലഹരിയെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂത്തോള്‍ എക്‌സൈസ് അക്കാദമിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിസ്മയയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും ഭര്‍ത്താവിന്റെ ലഹരി ഉപയോഗം കാരണമായിട്ടുണ്ട്. അപകടങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളിലെയും ചെറുപ്പക്കാരിലും ലഹരി ഉപയോഗവും കൂടി വരുന്നു. ദിനാചരണങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നടത്തണമെന്നും മന്ത്രി പറഞ്ഞു.
ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിച്ച് ലഹരി വിമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഇടപെടലും ശ്രദ്ധേയമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച നടന്ന ചടങ്ങില്‍ എല്ലാവരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാറാമ്മ റോബ്‌സണ്‍, തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ കെ.എസ് ഷാജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ്‌കുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ബി സുനില്‍, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ രാജു, വിമുക്തി മിഷന്‍ മാനേജര്‍ പി.കെ ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.