എടത്തിരുത്തിയിൽ വിദ്യാർഥിനിക്ക് പഠനത്തിനായി ടിവി നൽകി.
വാക്കുപാലിച്ച് മഞ്ജുള അരുണൻ.
എടത്തിരുത്തി:
എടത്തിരുത്തി പഞ്ചായത്ത് ഒന്നാം വാർഡ് താമസക്കാരായ ആലംത്തട്ട് സേതുമാധവൻ മകൾ വൈഗ എന്ന വിദ്യാർഥിനിക്കാണ് പഠനത്തിനായി തൃപ്രയാർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ ടിവി നൽകിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മഞ്ജുള അരുണൻ പല്ല കോളനിപരിസരത്ത് എത്തിയപ്പോൾ തനിക്ക് ഓൺലൈൻ പഠനത്തിനായി ടിവി ഇല്ല എന്നും ഒരു ടി വി വേണമെന്നും തൃപ്രയാർ ശ്രീവിലാസം യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ വൈഗ ആവശ്യപ്പെടുകയായിരുന്നു.
പഞ്ചായത്ത് മെമ്പർ പി എച്ച് ബാബു അധ്യക്ഷനായ ചടങ്ങിൽ സി പി ഐ എം എടത്തിരുത്തി ലോക്കൽ കമ്മറ്റി അംഗം കെ വി ശ്രീധരൻ സ്വാഗതവും യശോദര രാജൻ നന്ദിയും പറഞ്ഞു.