18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍ സംസ്ഥാനങ്ങള്‍ കമ്പനികളിൽ നിന്ന് നേരിട്ടുവാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍ നിലപാടില്‍ നിന്നാണ് കേന്ദ്രം പിന്മാറി.
വാക്സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി:
രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ 18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍ കമ്പനികള്‍ പറയുന്ന വിലക്ക് സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍നിലപാടില്‍ നിന്നാണ് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രം പിന്മാറിയത്. സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശത്തിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനും മുന്നില്‍ വാക്സിന്‍ നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തുകയായിരുന്നു. യുവജനങ്ങളെ കൈയ്യൊഴിഞ്ഞ കേന്ദ്രനിലപാട് ഏകപക്ഷീയവും അവിവേകവുമാണെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് കഴിഞ്ഞയാഴ്‌ച ഇടക്കാല വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ നയപ്രകാരം വാക്സിന്‍ നിർമാതാക്കളിൽനിന്ന് 75 ശതമാനം വാക്‌സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി കൈമാറും. 25 ശതമാനം വാക്‌സിൻ സ്വകാര്യആശുപത്രികൾക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികൾക്ക് നിശ്ചിത വിലയ്‌ക്ക് പുറമെ 150 രൂപവരെ സർവീസ് ചാർജ് ഈടാക്കാം. സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണത്തിന് സംസ്ഥാനങ്ങൾ മേൽനോട്ടം വഹിക്കണം. രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ജൂണ്‍ 21 മുതല്‍ ഇത് നിലവിൽവരും.