സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വാക്‌സിന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്; മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി.
ന്യൂഡൽഹി:
കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ വാക്സിൻ അയച്ചിട്ടുണ്ടെന്നും കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരും. ഈ പദ്ധതിയിലൂടെ വാക്‌സിൻ കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി.45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിൻ ലഭ്യമാകും എന്നും റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി. എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം തരംഗത്തെ നേരിടാൻ, മരുന്ന് കമ്പനികൾ, ഓക്സിജൻ നിർമാതാക്കൾ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി താൻ ചർച്ച നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും കോവിഡിനെതിരെയുള്ള വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊവിഡ് കാലത്ത് നിരവധി പ്രതിസന്ധികൾ അവർ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.