വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകി അരിമ്പൂർ ഗ്രാമപഞ്ചായത്ത്.
അരിമ്പൂർ:
കേരള സർക്കാരിന്റെ വാക്സിൻ ചാലഞ്ചിലേക്ക് അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 51150 രൂപ സമാഹരിച്ച് നൽകി. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്ക്രൈബ് സേവനം നൽകി അശ്വിൻ എന്ന ഒമ്പതാം ക്ലാസുകാരൻ സമ്പാദിച്ച 900 രൂപയും പഞ്ചായത്ത് സമാഹരിച്ച തുകയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചലഞ്ചിലേക്ക് സംഭാവന നൽകിയവർ അരിമ്പൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും - 33600 രൂപ, എറവ് റീജൻസി ക്ലബ് - 11000 രൂപ, എസ് എഫ് ഐ അരിമ്പൂർ ലോക്കൽ കമ്മിറ്റി - 650 രൂപ, കുളങ്ങര വീട്ടിൽ സിസിലി അന്തോണി - 5000 രൂപ
പ്രസിഡണ്ട് സ്മിത അജയ കുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുക കലക്ടർ എസ് ഷാനവാസിന് കൈമാറി.