കൊടുങ്ങല്ലൂരിൽ വാക്‌സിൻ ചലഞ്ച് പുരോഗമിക്കുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ അഴീക്കോട് സംഭാവന നൽകി.
വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി യുവ അഴിക്കോട് മാതൃകയായി.
കൊടുങ്ങല്ലൂർ :
വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഴീക്കോടിന്റെ സംസ്കാരിക സംഘടനയായ യുവ അഴീക്കോട് സംഭാവന നൽകി. ഇവരുടെ നേതൃത്വത്തിൽ സമാഹരിച്ച ഇരുപത്തി അയ്യായിരം രൂപ കയ്പമംഗലം എം എല്‍ എ ഇ ടി ടൈസൺ മാസ്റ്റർക്ക് കൈമാറി.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, യുവ അഴീക്കോട് ഭാരവാഹികളായ പി എ മനാഫ്, സി കെ സജീവ്, സലാം, സി കെ നൈസർ, ഷെഫീർ മാസ്റ്റർ, പി എ ഷാനവാസ്, എ ബി റിയാസ്, ഷാമോൻഷാ എന്നിവർ പങ്കെടുത്തു.