വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചു.

തിരുവനന്തപുരം:

സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആർ ടി പി സി ആർ ടെസ്റ്റ് എടുക്കണമെന്ന് നിർദ്ദേശം.

ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

ടെസ്റ്റ് നടത്തുന്നതിന് സൗകര്യമില്ലാത്തിടത്ത് മെയ് 1 ന് ആന്റിജൻ ടെസ്റ്റ് ചെയ്യണം. സ്ഥാനാർത്ഥികൾക്കും ഏജന്റിനും മാധ്യമ പ്രവർത്തകർക്കും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.

Related Posts