വീട്ടുമുറ്റത്ത് 'ഗൃഹ ചൈതന്യം' ഔഷധത്തോട്ടം പദ്ധതിക്ക്‌ തുടക്കം കുറിച്ച് കൊരട്ടി പഞ്ചായത്ത്.

കൊരട്ടി:

'ഗ്രീൻ കൊരട്ടി കെയർ കൊരട്ടി' പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് ഗൃഹ ചൈതന്യം എന്ന പേരിൽ ഔഷധത്തോട്ടം പദ്ധതി ആരംഭിച്ച് കൊരട്ടി പഞ്ചായത്ത്. തൃശ്ശൂർ ഔഷധിയും കൊരട്ടി പഞ്ചായത്തും സംയുക്തമായി 19 വാർഡുകളിലും ഒരു ഓഷധത്തോട്ടം എന്ന നിലയിൽ 28 ഔഷധ തൈകൾ ആണ് സൗജന്യമായി നൽകുന്നത്. കൊരട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ പാറക്കൂട്ടത്തിൽ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി വാർഡിലെ എല്ലാ വീടുകളിലേക്കും ഔഷധസസ്യങ്ങൾ നൽകി. ഇതിൻ്റെ പരിപാലനം തോട്ടം ഉടമയും, വാർഡ് വികസനസമതിയും കൂടിയാണ് നിർവ്വഹിക്കുന്നത്. കുട്ടനെല്ലൂർ ഔഷധിയുടെ മേൽനോട്ടവും പദ്ധതിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഗൃഹചൈതന്യം ഔഷധത്തോട്ടത്തിൻ്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. കെ ആർ സുമേഷ്, നൈനു റിച്ചു, ഔഷധി കോർഡിനേറ്റർ സദാനന്ദൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി, പഞ്ചായത്ത് അംഗങ്ങളായ ജിസ്സി പോൾ, പി എസ് സുമേഷ്, സി വി ദാമോദരൻ, മിഥുൻ മോഹൻ, ബാബു കണ്ണമ്പിള്ളി എന്നിവർ സംസാരിച്ചു.

Related Posts