ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം കഴിഞ്ഞവർഷം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാണ് നടപടി.
വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.
ന്യൂഡൽഹി: ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം കഴിഞ്ഞവർഷം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ച് വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ആധാർ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു ഐ ഡി എ ഐ )യെ സമീപിച്ചു.
ആധാർ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ വോട്ടർപ്പട്ടികയിലെ കുഴപ്പങ്ങൾ പരിഹരിക്കാൻ അനുമതി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 2019ൽ നിയമസെക്രട്ടറിക്ക് കത്ത് നൽകി. ഇതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇതിനോട് യോജിച്ച നിയമമന്ത്രാലയം ശുപാർശ മന്ത്രിസഭയുടെ അംഗീകാരത്തിനയച്ചു.