വോട്ട് ചെയ്യാൻ കഴിയാതെ വയോധികർ.

തൃശൂര്‍ ചേലക്കര എസ്എംടി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ അബ്ദുൽ ബുഹാരി എന്ന വയോധികന് വോട്ട് ചെയ്യാനായില്ല.

തൃശ്ശൂർ: തൃശൂര്‍ ചേലക്കര എസ്എംടി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ അബ്ദുൽ ബുഹാരി എന്ന വയോധികന് വോട്ട് ചെയ്യാനായില്ല. ഇദ്ദേഹം മരിച്ചതായാണ് റിപ്പോര്‍ട്ട് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അബ്ദുള്‍ ബുഹാരി ബൂത്തിന് മുന്‍പില്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. അതേസമയം ചേലക്കര പഴയന്നൂര്‍ പൊറ്റയില്‍ മറ്റൊരു വയോധികനും ബൂത്തില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. പോസ്റ്റല്‍ വോട്ട് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി.

Related Posts