വാടാനപ്പള്ളിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
വാടാനപ്പള്ളി:
ട്രിപ്പിള്‍ലോക്ക് ഡൗൺ തുടരുന്ന വാടാനപ്പള്ളിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന് തീരുമാനം. ശനിയാഴ്ച ചേർന്ന കൊവിഡ് കോര്‍ കമ്മിറ്റിയാണ് തീർമാനമെടുത്തത്. പഞ്ചായത്തിലെ നിലവില്‍ 20 പോസിറ്റീവ് കേസിലധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 1,4,11,14,16,17,18 എന്നീ വാര്‍ഡുകളിലെ ഇടറോഡുകള്‍ പൂര്‍ണ്ണമായി അടച്ചുകെട്ടി ആളുകളുടെ സഞ്ചാരം പരമാവധി നിയന്ത്രിക്കും. വരും ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സത്യവാങ്മൂലം അല്ലെങ്കില്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ പിഴശിക്ഷ ഏര്‍പ്പെടുത്താൻ സെക്ട്രറല്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. നിലവില്‍ വാടാനപ്പള്ളി പഞ്ചായത്ത് പരിധിയിൽ 447 ആക്ടീവ് കേസുകളുണ്ട്. വാരാന്ത്യ ടി പി ആർ 22.16 ശതമാനമാണ്.