വീട് നിർമാണം അമേരിക്കൻ സങ്കൽപ്പവും പ്രായോഗികതയും .

അമേരിക്കയിലെ വീട് നിർമ്മാണം വളരെ രസകരം ആണ്. മിക്കവാറും എല്ലാ വീടുകളും മരം കൊണ്ടാണ് ഉണ്ടാക്കുന്നത്.
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ മര വീടുകൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന്.

വീട് നിർമാണം അമേരിക്കൻ സങ്കൽപ്പവും പ്രായോഗികതയും :

അമേരിക്കൻ സിനിമകൾക്ക് ഏറെ പ്രേക്ഷകർ ഉള്ള നമ്മുടെ നാട്ടിൽ ഒരു പരിധി വരെ ഗൃഹ നിർമാണത്തിലും അമേരിക്കൻ ഡിസൈൻസ് മോഡൽ ആയി സ്വീകരിക്കുന്ന നിരവധി വീടുകൾ കാണാറുണ്ടല്ലെ ?
എന്നാൽ വളരെ രസകരമായ കാര്യം ആ കാണുന്ന വീടുകളിൽ ഭൂരിഭാഗവും കോൺക്രീറ്റ് നിർമ്മിതം എല്ലാ എന്നുള്ളതാണ് .
അമേരിക്കയിലെ വീട് നിർമ്മാണം വളരെ രസകരം ആണ്. മിക്കവാറും എല്ലാ വീടുകളും മരം കൊണ്ടാണ് ഉണ്ടാക്കുന്നത്.
പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ മര വീടുകൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന്.
ഈ അടുത്ത് വീണ്ടും അമേരിക്കയിൽ പോയപ്പോൾ ആണ് അത് അടുത്ത് കാണാൻ അവസരം കിട്ടിയത് .
നമ്മുടെ മൾട്ടിവുഡ് പോലുള്ള മരങ്ങൾ ആണ് കൂടുതലും ഉപയോഗിക്കുന്നത്. കോൺക്രീറ്റ് ബീമുകൾക്ക് പകരം വലിയ തടി കഷണങ്ങൾ ഉപയോഗിക്കുന്നു. അതിനു ശേഷം ജിപ്‌സം ബോർഡ് ഉപയോഗിച്ച് ആവശ്യം പോലെ മുറികൾ ഡിസൈൻ ചെയ്യുന്നു.
മുറികൾ ഒക്കെ തെർമൽ ഇൻസുലേറ്റഡ് ആയിരിക്കും .
ജന്നലുകളും വാതിലിലുകളും എല്ലാം റെഡി മെയ്ഡ് ആയി വാങ്ങിച്ചു വെക്കുന്നതാണ്. മിക്കവാറും എല്ലാ വീടുകൾക്കും ചരിഞ്ഞ മേൽക്കൂര ആയിരിക്കും. മഞ്ഞു കാലത്ത് മേൽക്കൂരയിൽ വീഴുന്ന മഞ്ഞു താഴേക്ക് ഒഴുകി പോകാൻ കൂടി വേണ്ടി ആണ് ഇത്.
വസന്തത്തിൽ വളരെ വർണ്ണ മനോഹരം ആയി കാണുന്ന വീടുകൾ മഞ്ഞുകാലത്തു ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പോലെ തോന്നിയ്ക്കും.
നല്ല ക്വാളിറ്റി ഉള്ള ഉപ‌കരണങ്ങളും, മെറ്റീരിയൽസും വീടിന്റെ മാറ്റ് കൂട്ടുന്നു. മിക്ക വീടുകൾക്കും ഒരു ബേസ്‌മെന്റ് ഉണ്ടാകും. പലരും മീഡിയ റൂം ആയും, ജിം ആയും ഒകെ ആണ് ഇത് അത് ഉപയോഗിക്കുന്നത് .
നിർമ്മാണത്തിലെ പ്രൊഫഷണലിസം, ക്രാഫ്റ്റ്മാൻഷിപ്, ഇതൊക്കെ ആണ് ഭംഗി ഉള്ള ഒരു വീട് രൂപം കൊള്ളുന്നതിൽ പ്രധാന ഘടകം. ഇന്നത്തെ കാലത്തുള്ള ആധുനിക വീടുകൾ എല്ലാം തന്നെ മുഴുവൻ ഓട്ടോമേറ്റഡ് ആയിരിക്കും. ഗൂഗിൾ ഹോം അല്ലെങ്കിൽ അലക്സാ തുടങ്ങിയ അപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. പുറത്തു നിന്ന് വരുന്നവരെ അകത്തു നിന്ന് കാണാനും,
വോയിസ് കമാൻഡുകൾ വഴി ആവശ്യം പോലെ വാതിലുകൾ അടക്കാനും തുറക്കാനും ഒക്കെ കഴിയുന്നു. കാർ ഷെഡുകൾ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചു കാറിൽ ഇരുന്നു തന്നെ അടക്കുകയും തുറക്കുകയും ചെയാം.
ഓപ്പൺ കിച്ചൻ ആണ് അമേരിക്കൻ വീടുകളുടെ മറ്റൊരു പ്രത്യേകത . ഒരു ഐലൻഡ് കിച്ചന്റെ കൂടെ ഡിഷ് വാഷർ, ഓവൻ, സ്റ്റവ് , റെഫ്രിജറേറ്റർ, ഡീപ് ഫ്രീസർ, മിക്സര്, ജ്യൂസെർ തുടങ്ങി എല്ലാ വിധ ആധുനിക ഉപകരണങ്ങളും മിക്കവാറും എല്ലാ വീടുകളിലും കാണും. ഒരു ഫയർ പ്ലേസ് എല്ലാ വീടുകളിലും ഉണ്ടാവും. വിറകു പോലെ തോന്നുന്ന ഒരു കരിയുടെ കൂടെ ഗ്യാസ് ഉപയോഗിച്ചാണ് ഫയർ പ്ലേസ് കത്തിക്കുന്നത്.

ബേസ്‌മെൻറ് കൂടാതെ ഗ്രൗണ്ട് ഫ്ലോർ , ഫസ്റ്റ് ഫ്ലോർ എന്നീ നിലകൾ ആണ് സാധാരണ ഉണ്ടാകാറുള്ളത്. ഡൈനിങ്ങ്, ലിവിങ്, ഗസ്റ്റ് റൂം ഓഫിസ് റൂം, കിച്ചൻ എന്നിവ കൂടാതെ പൌഡർ റൂം എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗസ്റ്റ് ടോയ്‌ലറ്റ് കൂടി ഉണ്ടാകും മിക്ക വീടുകളിലും. സാധരണ വാഷ് റൂമിൽ നിന്നും വ്യത്യസ്‍ത മായി പൌഡർ റൂമിൽ ഷവര് കാണാറില്ല.
ഫ്ലോർ മിക്കവരും കാർപെറ് ഉപയോഗിച്ചാണ് പൂർത്തീകരിക്കുന്നത് . അതുകൊണ്ടു തന്നെ ടോയ്‌ലറ്റ് അടക്കം എല്ലാം പ്രതലങ്ങളും ഒരു ഡ്രൈ കോൺസെപ്റ്റിൽ ആണ് കൈ കാര്യം ചെയുന്നത്.
മരം കൊണ്ടുള്ള സ്‌ട്രെചേർ പൂർത്തിയായാൽ ഉടനെ ഇലക്ട്രിക്ക് ജോലികൾ തീർക്കുന്നു. അതോടൊപ്പം പ്ലമ്പിങ് , റൂം പാർട്ടീഷൻ എന്നിവ പൂർത്തിയയാക്കുന്നു. റെഡിമെയ്ഡ് ബാത്‌റൂം ക്യൂബിക്കിൽ ആണ് മിക്ക ബാത്‌റൂമിലും വെക്കുന്നത് .
ലാൻഡ്‌സ്‌കേപ്പ് വെട്ടി ഒതുക്കി വൃത്തി ആയി സൂക്ഷിക്കുക എന്നത് ഓരോ വീട്ടുകാരന്റെയും ചുമതലയാണ്.
ഇല്ലെങ്കിൽ അസോസിയേഷൻ ഫൈൻ അടിക്കുന്നതാണ്. അത് പോലെ തന്നെ മഞ്ഞു കാലത്തു ഐസ് സ്ക്രപേർ മെഷീൻ ഉപയോഗിച്ച് തങ്ങളുടെ പരിസരത്തെ റോഡ് എല്ലാം വൃത്തി ആയി വെക്കേണ്ടതാണ്.

ഇനി എന്തുകൊണ്ടാണ് അമേരിക്കക്കാർ മരം കൊണ്ട് തന്നെ വീട് ഉണ്ടാക്കുന്നത് ?
പ്രധാന കാരണം മരങ്ങളുടെ ലഭ്യത, പിന്നെ കോസ്റ്റ്, എളുപ്പത്തിൽ തീർക്കാം എന്നതും ഒരു കാരണം ആണ് . കൂടാതെ മാൻപവർ കോസ്റ്റ് കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് കൂടുതൽ ആണ്.

ഏകദേശം ആറു മാസം കൊണ്ട് ഇവിടെ ഒരു വീട് നിർമിക്കാൻ കഴിയും. നമ്മുടെ നാട്ടിലെ വില്ല പ്രോജക്ടുകൾ പോലെ തന്നെ ഒരു ബിൽഡർ ഒരു പ്രദേശത്തു തങ്ങളുടെ ഡിസൈൻ അനുസരിച്ച് വീടുകൾ നിർമിക്കുന്നു. ആവശ്യക്കാർക്ക് അത് വില കൊടുത്തു വാങ്ങിക്കാവുന്നതാണ്. ബാങ്ക് ലോണുകളെ ആണ് മിക്ക ആളുകളും ആശ്രയിക്കുന്നത്.
എത്ര കാലം കൂടി ഇവർക്ക് ഇങ്ങനെ മരം കൊണ്ട് വീട് ഉണ്ടാകാൻ പറ്റും എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു. ആമസോൺ കാടുകൾ എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു . ഇൻഷുറൻസ് ഉണ്ടെങ്കിൽ കൂടി ഇത്തരം വീടുകളിൽ ഒരു ഫയർ ഉണ്ടായാൽ ഉണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കും. ഇതുകൊണ്ടെല്ലാംതന്നെ ഗൃഹ നിർമാണത്തിൽ സമീപ ഭാവിയിൽ ഒരു പക്ഷെ മറ്റൊരു നിർമാണ രീതി അവലംബിക്കേണ്ടി വന്നേക്കാം.
ഇതിലും രസകരമായ കാര്യം മുകളിലത്തെ നിലയിൽ ഒന്ന് ആഞ്ഞ് ചവിട്ടി നടന്നാൽ താഴെ ഇരിക്കുന്നവർ പെട്ടെന്ന് വിവരം അറിയും എന്നതാണ്. നമ്മുടെ നാട്ടിൽ മരപ്പലക കൊണ്ടുള്ള സ്റ്റേജിൽ ഭാരത നാട്യം കളിക്കുന്ന പോലെ.

ഷമേജ് കുമാർ കെ കെ
shemejk@gmail.com

#article #thrissurtimes #thrissur #america #homes #homesweethome #home

Related Posts