വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ ഓഫീസിന് കീഴില്‍ അംഗങ്ങളായവരുടെ മക്കളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും, ആദ്യ ചാന്‍സില്‍ തന്നെ വിജയിച്ചവരുമാകണം. എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 പോയിന്റും അതില്‍ കൂടുതലും നേടിയവരും ഹയര്‍ സെക്കന്ററി, വി എച്ച് എസ് സി പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്തവരോ ആയ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓഗസ്റ്റ് 5 മുതല്‍ 31 വരെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കും.

Related Posts