വിദ്യാര്‍ത്ഥികള്‍ക്ക് സി വി ആന്റണി എന്‍ഡോവ്മെന്റ് നല്‍കി.
ഗുരുവായൂര്‍:
ഗുരുവായൂര്‍ നഗരസഭയുടെ പൂക്കോട് മേഖലയിലെ സര്‍ക്കാര്‍ എയഡഡ് വിദ്യാലയങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന സി വി ആന്റണിയുടെ എന്‍ഡോവ്മെന്റായാണ് എല്ലാ വര്‍ഷവും വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നത്. കാരയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പൂക്കോടുള്ള വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പരിമിതമായ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ സായിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ ആന്‍സി, ഹരി, സിസ്റ്റര്‍ മരിയ ടോം, പോളി ഫ്രാന്‍സിസ്, സി എ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



