അഞ്ചു ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.
വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പുമായി ചാലക്കുടി റീഗൽ ക്ലബിന്റെ അക്ഷരത്തണല്‍ പദ്ധതി.
ചാലക്കുടി :
ചാലക്കുടി റീഗല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നൂറു വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പുമായി അക്ഷരത്തണല്‍ പദ്ധതി. ക്ലബിന്റെ നേതൃത്വത്തില്‍ നൂറ് സ്കൂൾ വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന അക്ഷരത്തണല്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. ഗവ. ബോയ്സ് സ്കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിക്കും. പ്രസിഡണ്ട് നിഷാന്ത് ഡി കൂള അധ്യക്ഷത വഹിക്കും. സേവനരംഗത്തെ മികവിന് അഗ്നിസുരക്ഷാസേന മാള സ്റ്റേഷൻ ഓഫീസർ സി എ ജോയിക്ക് കർമരത്ന പുരസ്കാരം എം എൽ എ സമ്മാനിക്കും. സ്കോളർഷിപ്പ് വിതരണം നഗരസഭാധ്യക്ഷൻ വി ഒ പൈലപ്പനും പഠനോപകരണ വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷും ഉദ്ഘാടനം ചെയ്യും. അഞ്ചു ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.