വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായവുമായി പൂർവ്വകാല പാരലൽ കോളേജ് വിദ്യാർത്ഥികൾ.
കുറ്റിക്കാട് :
വലിയ പാടം എസ് എൻ ഡി എൽ പി സ്കൂളിലെ കുഞ്ഞു മക്കൾക്ക് പഠിക്കാൻ സഹായവുമായി പൂർവ്വകാല പാരലൽ കോളേജ് വിദ്യാർത്ഥികൾ. കുറ്റിക്കാട്ട് വികാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അര ലക്ഷം രൂപയോളം രൂപ വില വരുന്ന ഏഴ് സ്മാർട്ട് ഫോണുകളാണ് നൽകിയത്. പൂർവവിദ്യാർത്ഥികളായ അജിത്ത് പണ്ടാരപറമ്പൻ, സാംസൺ എന്നിവരാണ് ഇതിന് നേതൃത്യം നല്കിയത്. ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ് സ്മാർട്ട് ഫോണുകൾ പ്രധാന അധ്യാപിക വി വി ഷൈനിയ്ക്ക് നൽകി കൊണ്ട് വിതരണോദ്ഘാടനം നടത്തി. അജിത്ത് പണ്ടാരപറമ്പൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡെസ്റ്റിൻ താക്കോൽക്കാരൻ, ബ്ലോക്ക് മെമ്പർ ആൻറണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആനി ജോയ്, കെ എസ് രാധാകൃഷ്ണൻ, മാനേജർ ടി വി ഷാജി, ഡേവിസ് മാമ്പിളളി, ടി വി വിജയൻ, റീന ആൻ്റണി എന്നിവർ സംസാരിച്ചു.