വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക്‌ സഹായവുമായി വിദേശകാര്യ മന്ത്രാലയം.

ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

ന്യൂഡൽഹി:

വിവിധ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നിരവധി വിദ്യാർഥികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

യാത്രാ പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് അവരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കാനായി us.oia2@mea.gov.in, so1oia2@mea.gov.in എന്നീ രണ്ട് മെയിൽ അഡ്രസും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

Related Posts