രേഖകൾ ഹാജരാക്കുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് പോകേണ്ടവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രേഷൻ.
തിരുവനന്തപുരം :
വിദേശത്ത് പോകേണ്ടവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രേഷൻ ലഭ്യമാണെന്നും മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. പാസ്‌പോർട്ടും വിസയും വാക്‌സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം. രേഖകൾ ഹാജരാക്കുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കണം. അതേസമയം വാക്‌സിനേഷൻ കേന്ദ്രത്തിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ അനിവാര്യമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
മറ്റുവിഭാഗങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.