വനംകൊള്ളക്കെതിരെ വ്യത്യസ്ത സമരവുമായി ചേർപ്പ് മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി.

ചേർപ്പ്:

സംസ്ഥാനത്ത്‌ നടന്ന സമാനതകളില്ലാത്ത വനംകൊള്ളക്കെതിരെ വ്യത്യസ്ത സമരവുമായി ചേർപ്പ് മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി. ചൊവ്വുരിൽ പൊതു സ്ഥലത്ത് നിൽക്കുന്ന വൻ വേങ്ങമരത്തിൽ പ്രതീകാത്മകമായി ചങ്ങലയും പുട്ടും ഇട്ടു പൂട്ടികൊണ്ടാന്നു് സമരം ചെയ്തത്. യൂത്ത്‌ കോൺഗ്രസ്സ് ചേർപ്പ്ണ്ഡലം പ്രസിഡണ്ട് പ്രവീൺ മുത്തുള്ളിയാൽ അധ്യക്ഷത വഹിച്ചു. യൂത്തുകോൺഗ്രസ്സ് സംസ്ഥാനസെക്രട്ടറി ശോഭസുബിൻ ഉദ്ഘാടനംചെയ്തു.

സംസ്ഥാനത്തെ പൊതു സ്ഥലത്തുള്ള മുഴുവൻ മരങ്ങളും സംരക്ഷിക്കാൻ യൂത്ത്‌ കോൺഗ്രസ്സ് മുന്നിട്ടിറങ്ങണമെന്നു് ശോഭ സുബിൻ ആഹ്വാനം ചെയ്തു, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ കെ ആർ സിദ്ധാർത്ഥൻ, ജോർജ്ജ് ആന്റോ, പ്രതീപ് വലിയങ്ങോട്ട്, മണ്ഡലം സെക്രട്ടറി കെ ആർ പീയൂസ്, യൂത്ത്‌ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സുജിത്ത് തേറമ്പത്ത്, ജോസ് ചാക്കേരി, ജെസ്ന ഷിയാബ് തുടങ്ങിയവർ സംസാരിച്ചു. രജ്ജീഷ് വല്ലത്ത്, പ്രസാദ് കിഴക്കുട്ട്, വിമൽ കെ എസ്, ഷിനോ ബാലൻ, ഷെഫി കൊട്ടാരത്തിൽ, ഷാജി ആദം, നിഷാദ് കെ എ, ബഷീർ പാലിയത്താഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts