വനിതകൾക്കായി പിങ്ക് ബൂത്തുകൾ.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെടുപ്പിനായി 17 പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി.

തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ടെടുപ്പിനായി 17 പിങ്ക് പോളിങ് ബൂത്തുകൾ തയ്യാറായി.
വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളിലാണ് ഇവ ഒരുങ്ങുന്നത്. കയ്പമംഗലം മണ്ഡലത്തിൽ അഞ്ചും ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവുമാണ് ബൂത്തുകൾ സജ്ജീകരിക്കുന്നത്. പിങ്ക് പോളിങ് സ്‌റ്റേഷനുകളിൽ പ്രിസൈഡിങ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിങ് ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പെടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. പിങ്ക് നിറത്തിലുള്ള തുണികളും തോരണങ്ങളും ഉപയോഗിച്ച് ബൂത്ത് അലങ്കരിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക ശുചിമുറി, ഫീഡിങ് റൂം, വിശ്രമ മുറി എന്നിവ ഇവിടെ തയ്യാറാണ്. എല്ലാ വിഭാഗം വോട്ടർമാർക്കും ഈ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താം.

ഇതോടൊപ്പം ഓരോ മണ്ഡലത്തിലും കുറഞ്ഞത് 5 വീതം മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജീകരിക്കും. കുടിവെള്ളം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ്, വീൽച്ചെയർ, വോട്ടർമാർക്ക് വിശ്രമകേന്ദ്രം, ദിശാസൂചകങ്ങൾ, സന്നദ്ധ സേവകരുടെ സഹായം എന്നിവയാണ് മാതൃകാ സ്റ്റേഷനുകളുടെ പ്രധാന സവിശേഷതകൾ.

ജില്ലയിലെ പിങ്ക് പോളിങ് ബൂത്തുകൾ

  1. ചേലക്കര - എൽ. എഫ്. കോൺവെന്റ് എച്ച് എസ്. ചേലക്കര. എ. ബ്ലോക്ക്.
    2. കുന്നംകുളം - സെൻ്റ് മേരീസ് എച്ച് എസ് ചൊവ്വന്നൂർ എ ബ്ലോക്ക്.
    3. ഗുരുവായൂർ - എൽ എഫ് സി ജി. എച്ച് .എസ് മമ്മിയൂർ.
    4. മണലൂർ -ശ്രീ ഗോഗുലം പബ്ലിക് സ്കൂൾ, ചിറ്റാട്ടുകര.
    5. വടക്കാഞ്ചേരി - എസ് ഡി വി. എച്ച്. എസ് പേരാമംഗലം.
    6. ഒല്ലൂർ -ഡോൺബോസ്കോ കോളേജ്, മണ്ണുത്തി.
    7. തൃശൂർ - ഹരിശ്രീ സ്കൂൾ പൂങ്കുന്നം.
    8. നാട്ടിക - സെൻ്റ് ആൻസ് എൽ. പി. എസ് പഴുവിൽ
    9. ഇരിങ്ങാലക്കുട -ഗവ ബോയ്സ് എച്ച് എസ് ഇരിങ്ങാലക്കുട
    10. പുതുക്കാട് - സെൻ്റ് ആന്റണിസ് എച്ച് എസ് പുതുക്കാട് വെസ്റ്റ് ബിൽഡിങ്
    11. ചാലക്കുടി - നിർമ്മല കോളേജ് ചാലക്കുടി.
    12. കൊടുങ്ങല്ലൂർ - -സൊക്കോർസോ കോൺവെന്റ് എൽ പി എസ് കോട്ടമുറി.
    13. കൈപ്പമംഗലം - സെന്റ് ആന്റണീസ് കോൺവെന്റ് എടതിരിഞ്ഞി
    14. കൈപ്പമംഗലം- ഗവ. ഫിഷറീസ് സ്കൂൾ കൈപ്പമംഗലം.
    15. കൈപ്പമംഗലം- എസ്.എൻ സ്മാരക യു പി സ്കൂൾ പെരിഞ്ഞനം.
    16. കൈപ്പമംഗലം- ഹയർ സെക്കൻ്ററി സ്കൂൾ പനങ്ങാട്.
    17. കൈപ്പമംഗലം- എം ഐ ടി സ്കൂൾ, എറിയാട്.

Related Posts