വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിന് അനായാസ ജയം.
ടോക്യോ: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിലെ വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ പി വി സിന്ധുവിന് അനായാസ ജയം. ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തകർത്തത്. സ്കോർ: 21-7, 21-10. 2016-ൽ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു. രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് സാധിച്ചില്ല.