വനിതാ വിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി എ ഭവാനി ദേവി രണ്ടാം റൗണ്ടിൽ കടന്നു.
ടോക്യോ: ഒളിമ്പിക്സിൽ വനിതാ വിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി എ ഭവാനി ദേവി രണ്ടാം റൗണ്ടിൽ കടന്നു. ടൂണീഷ്യയുടെ ബെൻ അസീസി നാദിയയെയാണ് ഭവാനി ദേവി കീഴടക്കിയത്. ഈ വിജയത്തോടെ ഭവാനി ദേവി അവസാന 32-ൽ പ്രവേശിച്ചു. മത്സരം വെറും ആറുമിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഫെൻസിങ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി. ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനത്തുള്ള ഭവാനി ദേവി 36-ാം സ്ഥാനത്തുള്ള നാദിയയ്ക്കെതിരേ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി. 15-3 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം.