വനിതാ സിംഗിൾസിൽ സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിന് സ്വർണം.
ടോക്യോ: ടെന്നീസിൽ വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ മറികടന്നു സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിന് സ്വർണം. ഫൈനലിൽ. ആദ്യ സെറ്റ് 7-5ന് സ്വിസ് താരം സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ വോണ്ട്രൊസോവ തിരിച്ചടിച്ചു. 6-2നായിരുന്നു വിജയം. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ 6-3ന് വിജയിച്ച് ബെലിന്ദ സ്വർണം സ്വന്തമാക്കി. ചെക് താരം വെള്ളിയും നേടി.
യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയ്ക്കാണ് വെങ്കലം. കസാകിസ്താന്റെ എലിന റയ്ബാകിനയെ കീഴടക്കിയാണ് യുക്രെയ്ൻ താരം മൂന്നാം സ്ഥാനം നേടിയത്.