വെന്റിലേറ്റർ വാങ്ങാൻ പത്ത് ലക്ഷം രൂപ സമാഹരിച്ച് ഇരിങ്ങാലക്കുട രൂപത.

രൂപതയുടെ കീഴിലുള്ള സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ ഇൻവേസീവ് വെന്റിലേറ്ററുകൾ വാങ്ങാൻ ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിച്ച് വൈദികർ.

ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ ഇൻവേസീവ് വെന്റിലേറ്ററുകൾ കുറവായതിനാൽ അത്യാസന്നനിലയിലുള്ള രോഗികളെ ചികിത്സിക്കാൻ പ്രയാസമുണ്ടെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് വൈദികർ മുന്നിട്ടിറങ്ങുകയായിരുന്നു.
ആശുപത്രിക്ക് വെന്റിലേറ്റർ വാങ്ങാൻ ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിച്ചു നൽകി രൂപതയിലെ വൈദികർ. ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്കാണ് ഒരു വെന്റിലേറ്റർ വാങ്ങാനുള്ള തുക സമാഹരിച്ചു നൽകിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈദികക്ഷേമനിധി കൂട്ടായ്മ ആശയം പങ്കുവെക്കുകയായിരുന്നു. ഭാരവാഹികളായ മോൺ. ജോയ് പാലിയേക്കര, ഫാ. വിൻസന്റ് പാറയിൽ, ഫാ. സജി പൊന്മണിശ്ശേരി എന്നിവർ ചേർന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് തുകയുടെ ചെക്ക് കൈമാറി. മുഖ്യ വികാരി ജനറാളായ മോൺ. ലാസർ കുറ്റിക്കാടൻ ചടങ്ങിൽ സംബന്ധിച്ചു. രൂപതയിലൂട നീളം നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 'ഹൃദയ കൊവിഡ് പോർട്ടൽ' വഴി ഏകീകരിക്കാൻ ബിഷപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

Related Posts