സംസ്ഥാനത്ത് ഇത്തവണ മികച്ച വേനൽമഴ.
വേനൽ മഴ ശക്തം
തൃശ്ശൂർ :
തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി ന്റെ മാർച്ച് ഒന്നു മുതൽ ഏപ്രിൽ 25 വരെയുള്ള കണക്കുപ്രകാരം 44.3 ശതമാനമാണ് കൂടുതൽ മഴ ലഭ്യമായിട്ടുള്ളത് . മാർച്ച് ആദ്യം തൊട്ട് ഏപ്രിൽ 25 വരെ ലഭിക്കേണ്ടത് 117 മില്ലിമീറ്റർ ആണ്. എന്നാൽ, ഇത്തവണ 50 മില്ലിമീറ്റർ കൂടുതൽകിട്ടി.
മാർച്ച് മുതൽ മെയ് വരെ ഉള്ള മഴയെ ആണ് വേനൽമഴയായി കണക്കാക്കുന്നത് . ഈ കാലയളവിൽ ശരാശരി 362 മില്ലീമീറ്റർ മഴയാണ് ആവിശ്യമായുള്ളത്. ഒരു മാസം ബാക്കിനിൽകേ ഇത്തവണ 167 മില്ലിമീറ്റർ വേനൽമഴയാണ് ലഭിച്ചത്.