വായനാദിനാചരണം; മത്സരത്തില്‍ പങ്കെടുക്കാം.
ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്സൈസ് വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ മത്സരാടിസ്ഥാനത്തില്‍ വീഡിയോയായി തയ്യാറാക്കി വിമുക്തി മിഷനിലേക്ക് ജൂണ്‍ 19ന് മുന്‍പായി അയയ്ക്കണം. മികച്ച സൃഷ്ടികള്‍ക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.