വായനാവതരണത്തിൽ വീഡിയോ മത്സരം.
തൃശ്ശൂർ:
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യു പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ് വീഡിയോ ഫോർമാറ്റിൽ വായനാവതരണ മത്സരം സംഘടിപ്പിക്കുന്നു.
എം ടി വാസുദേവ൯ നായർ രചിച്ച രണ്ടാമൂഴം എന്ന നോവലിലെ ആകർഷകമായ ഭാഗം തിരഞ്ഞെടുത്ത് മൂന്ന് മിനിറ്റിൽ കവിയാതെ വായനാവതരണമായി വീഡിയോ റെക്കോഡ് ചെയ്ത് ജില്ലാ ഇ൯ഫർമേഷ൯ ഓഫീസിലേക്ക് അയയ്ക്കണം.
അയക്കേണ്ട ഇ മെയിൽ വിലാസം - pressreleaseprd20@gmail.com. ഡിവിഡിയിൽ അയക്കേണ്ട വിലാസം - ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ്, സിവിൽ സ്റ്റേഷ൯, അയ്യന്തോൾ, തൃശൂർ. ഫോൺ - 04872360644.
മികച്ച രണ്ട് അവതരണങ്ങൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകും. അവതരണം ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂൺ 21.