വരന്തരപ്പിള്ളിയിൽ ഇന്ധന വില വർധനവിനെതിരെ എസ് എസ് എഫിന്റെ മഷി കുപ്പി പ്രതിഷേധം.

വരന്തരപ്പിള്ളി:

അനിയന്ത്രിത പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വരന്തരപ്പിള്ളി മേഖലയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പെട്രോൾ നിറക്കാൻ മഷി കുപ്പിയുമായി വരിനിന്നാണ് സമരം നടത്തിയത്. തൃശൂർ ഡിവിഷൻ സെക്രട്ടറി ജുനൈദ് വരന്തരപ്പിള്ളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹമ്മദ്‌ സ്വാലിഹ് പുലിക്കണ്ണി, ജനറൽ സെക്രട്ടറി ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി.

Related Posts