വലപ്പാട് എഷ്യാനെറ്റ് കേബിൾ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

വലപ്പാട്:

വലപ്പാട്: വലപ്പാട്:

മണപ്പുറം ഫിനാൻസിൻ്റെ ഹെഡ് ഓഫീസിന് മുന്നിലുള്ള ട്രാൻസ് ഫോർമറിനടുത്ത് കേബിൾ ജോലിക്കിടയിൽ വൈദ്യുതി കാലിൽ നിന്ന് ഷോക്കേറ്റ് കേബിൾ ജീവനക്കാരൻ മരിച്ചു. കുരിശുപ്പള്ളി സെൻ്ററിന് പടിഞ്ഞാറ് ഐശ്വര്യ റോഡിൽ താമസിക്കുന്ന പുതിയ വീട്ടിൽ അബ്ദുൾ സലാം മകൻ ഷിയാസ് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നായിരുന്നു അപകടമുണ്ടായത്. വലപ്പാട് ഗവ. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ചുലൂർ പള്ളി കബർസ്ഥാനിൽ നാളെ രാവിലെ നടത്തും.

ഉമ്മ - ബുഷ്‌റ,

സഹോദരങ്ങൾ - ഷിഹാബ്, അനീഷ.

Related Posts