വലപ്പാട് കുരിത്തറ തിരുപഴഞ്ചേരി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനം നടത്തുന്ന കുട്ടികൾക്ക് പഠനോപകരണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

വലപ്പാട്:

കൊവിഡ് കാലത്ത് നഷ്ടമായ അവധിക്കാല കളികളും സ്കൂൾ പ്രവേശനോത്സവങ്ങളും ഓർമ്മകളായി വീട്ടിലിരുന്ന് പഠനം നടത്തുന്ന കുട്ടികൾക്ക് വലപ്പാട് കുരിത്തറ തിരുപഴഞ്ചേരി റെസിഡൻസ് അസോസിയേഷന്റെ (കെ ടി ആർ എ) നേതൃത്വത്തിൽ പഠനോപകരണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് നിർവഹിച്ചു. നൗഷാദ് രായൻ മരയ്ക്കാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം എ ഷിഹാബ് മുഖ്യാതിഥിയായി. ഷൈൻ മുത്താം പറമ്പിൽ, ജെൻസൺ വലപ്പാട്, ഷാജി ഇ എൻ, റഷീദ് വീരാസൻ, സതീശൻ എം ബി, രാമനാഥൻ എം ജി, സുനിൽ ടി എസ്, ബിനി നൗഷാദ്, സുജിത്ത് കെ എസ്, സജീവൻഎം എസ് എന്നിവർ സംസാരിച്ചു.

Related Posts