വലപ്പാട് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെയും ഒ ഐ സി സി ദമാം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി.
വലപ്പാട് :
വലപ്പാട് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെയും ഒ ഐ സി സി ദമാം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഡി സി സി സെക്രട്ടറി കെ ദിലീപ് കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വലപ്പാട് മണ്ഡലം പ്രസിഡണ്ട് സി വി വികാസ് അധ്യക്ഷത വഹിച്ചു. കൊവിഡ് കെയർ കോർഡിനേറ്റർ പ്രവീൺ പൊയ്യാറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുവിത്ത് കുന്തറ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഫാത്തിമ സലീം, സിജി സുരേഷ്, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് നിതീഷ് പാലപ്പെട്ടി, ആദർശ് എം കിഷോർ, ഷുഹൈബ് പി ബി, നൗഷാദ് പി എ എന്നിവർ നേതൃത്വം നൽകി.