വലപ്പാട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

വലപ്പാട്: അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള സമരങ്ങൾ ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വലപ്പാട് പോസ്റ്റോഫീസിന് മുൻപിൽ നടന്ന ധർണ്ണ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡണ്ട് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എ ഐ കെ എസ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക സംഘം നേതാവ് ടി എസ് മധുസൂദനൻ, ഇ കെ തോമസ്, സി കെ കുട്ടൻ, രംഗൻ പട്ടാലി, എ ജി സുഭാഷ്, കണ്ണൻ വലപ്പാട്, ഷമീർ, ഷൈലജ ജയലാൽ, മുബീഷ് പനക്കൽ, അസീസ് പുറക്കുളം, സീന കണ്ണൻ, കെ ബി ഹനീഷ് കുമാർ, ഷിബു നെമ്പട്ടി, പ്രേംലാൽ വലപ്പാട്, കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Posts