വലപ്പാട് ഗ്രാമ പഞ്ചായത്തിൽ 2020 - 21 വാർഷിക പദ്ധതി ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.
വലപ്പാട് :
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2020 21 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. പ്രദേശങ്ങളിലെ 7 വാർഡുകളിലായി 13 വിദ്യാർത്ഥികൾക്കാണ് ഫർണിചർ വിതരണം ചെയ്തത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ തപതി, വാർഡ് മെമ്പർമാരായ വൈശാഖ് വേണുഗോപാൽ, കെ എ വിജയൻ, ഷൈൻ നെടിയിരിപ്പിൽ, ജ്യോതി രവീന്ദ്രൻ, ഫിഷറീസ് വകുപ്പ് ഓഫീസർ അൻസിൽ, പ്ലാൻ ക്ലർക്ക് വിദ്യ എന്നിവർ പങ്കെടുത്തു.