വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ എസ് പി സി ദിനാചരണം സംഘടിപ്പിച്ചു.
വലപ്പാട്: എസ് പി സി ദിനത്തോടനുബന്ധിച്ച് വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ദിനാചരണത്തിൽ പ്രധാനാധ്യാപിക ജിഷ കെ സി, സി പി ഒ ഡാഗി വി പി, എ സി പി ഒ ഷീജ കെ കെ, കായികാധ്യാപകൻ ഭാഗ്യരാജ്, വികസന സമിതിയംഗം എം എ സലിം, എസ് പി സി കേഡറ്റുകൾ എന്നിവരുടെ സാന്നിധ്യത്തിൽ വലപ്പാട് എസ് ഐ വിജു പൗലോസ് പതാക ഉയർത്തുകയും കേഡറ്റുകളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച് കേഡറ്റുകൾ നിർമ്മിച്ച തുണിസഞ്ചികളും പേപ്പർബാഗുകളും ശേഖരിച്ചു. ഫലവൃക്ഷത്തോട്ട നിർമ്മാണത്തിനായി വൃക്ഷത്തൈകൾ ശേഖരിച്ചു. എസ് പി സി കേഡറ്റുകൾക്കായി പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചു.