വലപ്പാട് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു.
വലപ്പാട് ചരക്ക് ലോറി അപകടം; ആളപായമില്ല.
By swathy
വലപ്പാട്:
തമിഴ്നാട്ടിൽ നിന്നും ചുക്ക് കയറ്റി വന്ന ലോറി കുരിശുപള്ളിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. അമിതവേഗത്തിൽ വന്ന ലോറി സമീപത്തെ വീട്ടുമതിൽ തകർത്ത് മറിയുകയായിരുന്നു. ഡ്രൈവർ അടക്കം മൂന്നു പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. നാട്ടുകാരും പോലീസുകാരും ചേർന്ന് ഇവരെ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. ആളപായം ഇല്ല.