വലപ്പാട് പഞ്ചായത്തിലെ അംഗനവാടി പ്രവേശനോത്സവം ഓൺലൈനായി നിർവഹിച്ചു.

വലപ്പാട്:

വലപ്പാട് പഞ്ചായത്തിലെ 36 അംഗനവാടികളുടെ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്രവേശനോത്സവം ആണ് സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത ആഷിക് പരിപാടി ഉദ്ഘാടനം ചെയ്തു.

അംഗൻവാടിയിലേക്ക് പ്രവേശനം നേടിയ മകളോടൊപ്പം ആണ് പഞ്ചായത്ത് പ്രസിഡണ്ട് പരിപാടിക്ക് എത്തിച്ചേർന്നത്. സ്വാഗതം ആശംസിച്ച ഐ സി ഡി എസ് സൂപ്പർവൈസർ വൈദേഹി അംഗനവാടിയിലേക്ക് പ്രവേശനം നേടിയ 127 ഓളം കുട്ടികളെ സ്വാഗതം ചെയ്തു. തീം സോങ് കുട്ടികൾക്ക് പരിചയപ്പെടുത്തി. തളിക്കുളം ശിശുവികസന പദ്ധതി ഓഫീസർ ശുഭ നാരായണൻ ഐ സി ഡി എസ് പ്രവർത്തനങ്ങളെക്കുറിച്ചും, അംഗൻവാടികളിലൂടെ സാധ്യമാക്കുന്ന അനൗപചാരിക വിദ്യാഭ്യാസത്തെ കുറിച്ചും സംസാരിച്ചു.

അംഗനവാടി വർക്കർമാരെ പ്രതിനിധീകരിച്ച് സുനന്ദി 'അങ്കണപ്പൂമഴ' പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി. എല്ലാ കുട്ടികൾക്കും അമ്മമാർ റോസാപ്പു നൽകി അങ്കണവാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് അംഗനവാടി വർക്കർമാരായ ഉഷ വിവി, കൈരളി , ഉഷാകുമാരി, വിദ്യ, തുളസി, ബേബി എന്നിവരും ഹെൽപ്പറായ ചിത്രയും കുട്ടികൾക്ക് ആശംസ അർപ്പിച്ചു. ശേഷം കുട്ടികളുടെ ചെറിയ കലാപരിപാടികളോടെ ഓൺലൈൻ പ്രവേശനോത്സവം അവസാനിപ്പിച്ചു.

Related Posts