വലപ്പാട് പുത്തൻ പള്ളി യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിസ്വാർത്ഥ സേവകർക്ക് മാസ്കുകളും ക്ലീനിങ് വസ്തുക്കളും നൽകി.
വലപ്പാട്:
വലപ്പാട് പുത്തൻ പള്ളി യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് മുന്നണി പോരാളികളായ വലപ്പാട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്കുകളും, ക്ലീനിങ് വസ്തുക്കളും വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതആഷിക്ക് വലപ്പാട് ആശുപത്രി സൂപ്രണ്ട് ഫാത്തിമക്കും ഹെൽത്ത് ഇൻസ്‌പെക്ടർ രമേഷിനും കൈമാറി . ചടങ്ങിൽ നാസർ പി എച്ച്, റഷീദ് വീരാസൻ, നൗഷാദ് ആർ ജെ, ജെൻസൺ വലപ്പാട് എന്നിവർ സംസാരിച്ചു.