വലപ്പാട് ബി ജെ പി കഴിമ്പ്രം മേഖലയുടെ ആഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.
വലപ്പാട്:
രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭാരതമൊട്ടാകെ ബി ജെ പി സംഘടിപ്പിച്ചിട്ടുള്ള സേവനമാണ് സംഘടന എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി ബി ജെ പി കഴിമ്പ്രം മേഖലയുടെ ആഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി.
വലപ്പാട് സർക്കാർ ആയുർവേദ ആശുപത്രി കൊവിഡ് കെയർ സെന്റർ പ്രദേശത്തെ റേഷൻകടകൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർക്കാരിൻ്റെ കിറ്റുകൾ വിതരണം ചെയ്ത വിദ്യാ വിലാസം യുപി സ്കൂൾ, അങ്കണവാടികൾ തുടങ്ങിയ സ്ഥലങ്ങളാണ് ബി ജെ പി പ്രവർത്തകർ അണുവിമുക്തമാക്കിയത്. യുവമോർച്ച സംസ്ഥാന സെക്രട്ടറിയും വലപ്പാട് പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറുമായ ഷൈൻ നെടിയിരിപ്പിൽ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് ഭാരവാഹികളായ മധു കുന്നത്ത്, പി വി ആനന്ദൻ, സുജി പട്ടാലി, ബൈജു, രമേഷ്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.