വലപ്പാട് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നൽകി സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്.
വലപ്പാട്:
സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നൽകി. കൊവിഡ് രോഗികൾക്ക് ഒരു കൈത്താങ്ങ് എന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി വലപ്പാട് പഞ്ചായത്തിലെ നിർധനരായ രോഗികൾക്കാണ് ഭഷ്യവസ്തുക്കൾ വിതരണം ചെയ്തത്.
കൊവിഡ് രോഗികളുടെ വീടുകൾ അണുവിമുക്തമാക്കൽ, പഠനം മുടങ്ങിയ വാദ്യാർത്ഥികൾക്കായുള്ള പഠന പിന്തുണ, കൊവിഡിനെതിരായി വിവിധ വൈദ്യശാസ്ത്രങ്ങളെ അവലംബിച്ചുള്ള ബോധവൽകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ വി സി, ആർ ആർ ടി പി എസ് ഷിനോജ്, ആറാം വാർഡ് മെമ്പർ ബി കെ മണിലാൽ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലിം, ജോ: സെക്രട്ടറി രാജൻ പട്ടാട്ട്, ട്രഷറർ പി സി ഹഫ്സത്ത്, വൈസ് പ്രസിഡണ്ടുമാരായ അശോകൻ കണ്ണോത്ത്, വസന്തദേവലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാട്ടിൽ, കെ എസ് ഉണ്ണികൃഷ്ണൻ, ജോയ് പുളിക്കൻ, ശശി ചെറുളയിൽ എന്നിവർ സംസാരിച്ചു.