വലപ്പാട് മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.

വലപ്പാട് മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.

വലപ്പാട്: വലപ്പാട് മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണത്തിന്റെ ഭാഗമായി മത്സ്യകൃഷികാരനും കർഷകനുമായ ദിലീപ് മാസ്റ്റർ വാലിപറമ്പിലിന് കെ പി സി സി സെക്രട്ടറി ജോസ് വള്ളൂർ കർഷക മിത്ര അവാർഡ് നൽകി ആദരിച്ചു. അവാർഡ് ജേതാവിന്റെ കൃഷിയിടത്തിൽ തെങ്ങിൻ തൈ നട്ടുകൊണ്ട് ജോസ് വള്ളൂർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വലപ്പാട് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് ജെൻസൺ വലപ്പാട് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജഗദീശൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ സലീം, ശരത് കുമാർ, വലപ്പാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ഇ ആർ രഞ്ജൻ, ജോസ് താടിക്കാരൻ, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി എം ലത്തീഫ്, നൗഷാദ് ഇബ്രാഹിം, താസിൽ ദാസ് എന്നിവർ സംസാരിച്ചു.

Related Posts