വലപ്പാട് സി പി ഐ എം അംശയോഗം ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
വലപ്പാട്:
കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സി പി ഐ എം അംശയോഗം ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി. ഗൾഫിൽ ബിസിനസുകാരനായ 5 -ാം വാർഡിലെ പ്രവാസി സുഹൃത്ത് സലീം പള്ളിപ്പറമ്പിലാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം നിർവഹിച്ചു. കിറ്റ് വിതരണം സി പി ഐ എം. എൽ സി സെക്രട്ടറി സ: ജിനേന്ദ്രബാബു നിർവഹിച്ചു. എം സോമൻ, അരുൺ ശിവജി, നാസറുദ്ധീൻ, ഷാനി ഉണ്ണികൃഷ്ണൻ, നിർമൽ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.