വലപ്പാട് 10-ാം വാർഡിലെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റും മരുന്നും നൽകി.
വലപ്പാട് :
വലപ്പാട് മണ്ഡലം കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഭവനങ്ങളിലേക്ക് ഭഷ്യകിറ്റും മരുന്നു കിറ്റും നൽകി. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എൽ റോഡെക്സ് അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോദ്‌ഘാടനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി എ ഫിറോസ് നിർവഹിച്ചു.
ചടങ്ങിൽ വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി വികാസ്, എടമുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സിനി റോഡെക്സ്, വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് മുതിരപ്പറമ്പിൽ, അനിൽ തോട്ടാരത്ത്, അമ്പിളി പ്രവീൺ, ഞാറ്റുവെട്ടി ഗോപി എന്നിവർ സംസാരിച്ചു.