വേലൂരിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു.

വേലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേലൂർ ചുങ്കം സെന്ററിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു.

തൃശൂർ:

20 രൂപയ്ക്ക് ഊണ് ലഭ്യമാകുന്ന ജനകീയ ഹോട്ടൽ കൊവിഡ് സാഹചര്യത്തിൽ പാഴ്സൽ സർവീസ് നടത്തും. ഹോട്ടലിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ വി വല്ലഭൻ, ജില്ലാപഞ്ചായത്ത് അംഗം ജലീൽ ആദൂർ, വേലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കർമ്മല ജോൺസൺ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജമീല തുടങ്ങിയവർ സംബന്ധിച്ചു.

Related Posts