കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി കലക്ടർ എസ് ഷാനവാസ്
ജനപ്രതിനിധികൾക്കും വിദഗ്ധ സംഘത്തോടുമൊപ്പം ഏനാമാവ് ബണ്ട്, വടക്കേച്ചിറ എന്നിവിടങ്ങൾ സന്ദർശിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ബണ്ടുകൾ പരിശോധിച്ചു.
വടക്കേചിറയിലെ ഡ്രെയിനേജ് സംവിധാനം തടസ്സപ്പെട്ടതിനാൽ വെള്ളം റോഡിലേക്ക് കയറാനുള്ള സാധ്യത സംഘം പരിശോധിച്ചു. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സന്ദർശനത്തിന് ശേഷം കലക്ടർ അറിയിച്ചു.
കോർപ്പറേഷൻ മേയർ എം കെ വർഗീസ്, കോർപ്പറേഷൻ സെക്രട്ടറി, എൻജിനീയർമാർ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് വടക്കേചിറ സന്ദർശിച്ചത്. എം എൽ എ മുരളി പെരുനെല്ലി, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.