വാഴച്ചാൽ അടച്ചു.

വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു.

വാഴച്ചാൽ: വാഴച്ചാൽ ആദിവാസി ഊരിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനമായി. അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഇതനുസരിച്ച് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പാലത്തിന് സമീപമുള്ള താൽക്കാലിക ചെക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക്‌ ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

അതേസമയം, 52 പൊലീസ് ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു. തൃശൂർ രാമവർമപുരം ഐ.പി.ആർ.ടി.സിയിലാണ് പരിശീലനം നിർത്തിവച്ചത്. ഇവിടെ നൂറിലേറെപ്പേർ നിരീക്ഷണത്തിലുമാണ്.

Related Posts