വിവാഹ സുദിനത്തിൽ വരനൊപ്പം വധുവിൻ്റെ വീട്ടിലേക്ക് വന്നവർക്ക് പെട്രോൾ സമ്മാനിച്ചു.
വിവാഹ സുദിനത്തിൽ വരനൊപ്പം വധുവിൻ്റെ വീട്ടിലേക്ക് വന്നവർക്ക് പെട്രോൾ സമ്മാനിച്ചു.
കോട്ടക്കൽ:
വിവാഹ സുദിനത്തിൽ വരനൊപ്പം വധുവിൻ്റെ വീട്ടിലേക്ക് വന്ന കൂട്ടുകാർക്ക് പെട്രോൾ സമ്മാനിച്ച് വരനും വധുവിൻ്റെ വീട്ട്കാരും വേറിട്ട മാതൃകയായി. കോട്ടക്കൽ ഈസ്റ്റ് വില്ലൂർ സ്വദേശി ഊരങ്ങാടൻ വീട്ടിൽ മുഹമ്മദ് ഷഫീഖും, കുന്നുംപുറം ചെരിപ്പടിമല സ്വദേശിനി ചെറുവിൽ വീട്ടിൽ ജാസ്മിൻ എന്നവരും തമ്മിലുള്ള വിവാഹവേളയിലാണ് വരൻ്റെ കൂട്ടുകാർക്ക് വ്യത്യസ്തമായ സ്വീകരണം നൽകപ്പെട്ടത്.
കോട്ടക്കലിൽ നിന്ന് 30 കിലോമീറ്റർ ദൂരം താണ്ടിയെത്തിയ വരൻ്റെ കൂട്ടുകാർക്കാണ് 10 ലിറ്റർ കാനിൽ പെട്രോൾ സമ്മാനിച്ചത്. പെട്രോൾ ലിറ്ററിന് 102 രൂപ 41 പൈസ വിലയുള്ളതിൽ പ്രതിഷേധിച്ചും, കൂട്ടുകാർക്ക് വേറിട്ട സമ്മാനം നൽകുക എന്നതുമായിരുന്നു ഗൾഫിൽ ഫ്രൂട്ട്സ് ബിസിനസ് ചെയ്യുന്ന വരൻ്റെ ഉദ്ദേശം.
ഇന്ത്യയിൽ നിന്ന് വിതരണം ചെയ്യപ്പെടുന്ന പെട്രോൾ വിൽപ്പന നടത്തുന്ന നേപ്പാൾ പോലോത്ത അയൽ രാജ്യങ്ങളിൽപോലും ഇന്ത്യയിലുള്ളത് പോലെ നൂറ് കടന്ന റീട്ടെയിൽ വില ഇല്ല എന്നും കൊമേഴ്സിൽ ബിരുദാനന്തരബിരുദവും, അന്താരാഷ്ട്ര ബിസിനസ് പ്രവർത്തനങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയ വരൻ അഭിപ്രായപ്പെട്ടു.
വരനു പിറകെ കാറിൽ വരികയായിരുന്ന സുഹൃത്തുക്കൾ പെട്രോളിന് പണം ചോദിച്ചപ്പോയാണ് വരന് ഇത്തരം ഒരാശയം തോന്നിയത്. വധുവിൻ്റെ വീട്ട്കാരിൽ നിന്ന് ഏറ്റുവാങ്ങിയ പെട്രോൾ വധുവിൻ്റെ വീട്ടിൽ വെച്ച് തന്നെ വരൻ മുഹമ്മദ് ഷഫീഖ് കൂട്ടുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു.