വാശിയേറിയ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങൾക്ക് സമാപ്തി; ഇന്ന് നിശബ്ദ പ്രചാരണം.

ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശമായി ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനമാണ്.

ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശമായി ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിനമാണ്.

നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിലാണ് കേരളം. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായതിനാൽ ഇത്തവണത്തെ മത്സരത്തിന് വീറും വാശിയും ഏറെയാണ്. കോവിഡ് സാഹചര്യത്തിൽ കലാശക്കൊട്ടിന് കമ്മീഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും നിശബ്ദ പ്രചാരണത്തിന്‍റെ ഭാഗമായി വീടു കയറി അവസാനവട്ട വോട്ട് ഉറപ്പിക്കുന്നതിന്‍റെ തിരക്കിലാണ് സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും.

Related Posts