വിഷു ഓർമ്മ - കലയും ജീവിതവും.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

കവി .

ഒരു വിഷുക്കാലത്ത് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ, തൃപ്രയാർ അമ്പലത്തിന്റെ കിഴക്കേ നട മണ്ഡപത്തിൽ ഇരുന്നു കഥകളും നർമകഥകളും പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

ഓരോരുത്തരും അവരുടേതായ നർമകഥകൾ പറഞ്ഞു സമയം കടന്നു പോയി.

എല്ലാം കേട്ടുകൊണ്ട് ഒരാള് മണ്ഡപത്തിൽ നിശബ്ദനായി കിടന്നിരുന്നു. ഇടക്കിടെ ഞങ്ങളെ തിരിഞ്ഞുനോക്കി. യാതൊന്നിനും പ്രതികരിക്കാതെ അവിടെ തന്നെ കിടന്നു..

കുറേനാൾ കഴിഞ്ഞു ഒരു ദിവസം തൃപ്രയാർ ബസ്റ്റാൻഡിൽ വെച്ച്, മാഷേ എന്ന് വിളിച്ചുകൊണ്ട് ഒരാൾ അടുത്ത് വന്നു. എനിക്ക് ആളെ മനസിലായില്ല.

അയാൾ സ്വയം പരിചയപ്പെടുത്തി.

അന്ന് മണ്ഡപത്തിൽ ഞങ്ങളുടെ കഥകൾ കേട്ട് നിശബ്ദം കിടന്നിരുന്ന ആൾ ആണ്.

അയാൾ പറയാൻ തുടങ്ങി.

ഞാൻ എന്റെ അളിയനെ കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന്. പക്ഷെ നിങ്ങളുടെ സംസാരം കേട്ട് എന്റെ മനസ്സ് മാറി. രണ്ട് കുടുംബങ്ങൾ അത് മൂലം രക്ഷപെട്ടു. കൊല്ലപ്പെടുന്നവന്റെയും കൊലയാളിയുടെയും.

നമ്മുടെ ഉള്ളിൽ സർഗ്ഗത്മാകതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവരുടെ ചിന്തകളെ, ജീവിതത്തെ മാറ്റിമറിക്കാൻ നർമത്തിനും, കഥകൾക്കും ഒക്കെ കഴിയും.

മനുഷ്യരിലെ നന്മകളെ ഉണർത്താൻ കൂടി ഉള്ളതാണ് സർഗാത്മകത..

വിഷു ഓർമ്മ - കലയും ജീവിതവും

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

കവി .

Related Posts