വാഹന ലേലം മാറ്റിവെച്ചു.
തൃശൂര്‍ എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി/എന്‍ ഡി പി എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളുടെ പൊതു ലേലം മാറ്റിവെച്ചു. എക്‌സൈസ് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചുവച്ചിരുന്ന വിവിധ വാഹനങ്ങളുടെ പൊതുലേലം 22/07/2021 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടത്താനിരുന്നതായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാള്‍ പൊതുലേലം 23/07/2021 രാവിലെ 10.30 ന് നടത്തുവാന്‍ തീരുമായി. ലേല നിബന്ധനകളും വ്യവസ്ഥകളും തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും തൃശൂര്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. വാഹനലേലം വിളിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെ വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, രജിസ്റ്റര്‍ നമ്പര്‍, എഞ്ചിന്‍ നമ്പര്‍, ചേസ്സിസ് നമ്പര്‍ മുതലായവ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.